ഇതുകൂടാതെ വിശ്വസിക്കാൻ പ്രയാസമുള്ളത് ഒരാൾ ചെയ്താലും വീഡിയോ വൈറലാവും. ഉദാഹരണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ തുണി ഡ്രയർ ഉപയോഗിച്ച് വീട്ടിൽ കോട്ടൺ മിഠായി ഉണ്ടാക്കിയത് വൈറലായിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കോട്ടൺ മിഠായി ഉണ്ടാക്കാൻ വസ്ത്രങ്ങൾ ഉണക്കുന്ന യന്ത്രം ഉപയോഗിക്കുന്ന മുഴുവൻ പ്രക്രിയയും ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മിട്ടായികൾ ഉണ്ടാക്കാൻ ഡ്രയർ വഴി വേണ്ടത്ര ചൂട് ലഭിക്കാത്തതിനാൽ വൈറലായ വീഡിയോ വ്യാജമാണെന്ന് പല ഉപയോക്താക്കളും പറഞ്ഞു.
ഇത്തരത്തിൽ മറ്റൊരു വിഡിയോയാണ് ഇപ്പോൾ വിവാദവും വൈറലുമായിരിക്കുന്നത്. ഒരുപക്ഷെ ലോകത്തെ തന്നെ ഏറ്റവും വില്പനയുള്ള ഉരുളക്കിഴങ് ചിപ്സ് ആയിരിക്കും ലെയ്സ്. വിവിധ ഫ്ലേവറുകളിൽ ലഭ്യമായ ലെയ്സ് ചിപ്സിൽ നീല നിറത്തിലുള്ള പായ്ക്കറ്റിൽ ലഭിക്കുന്ന ഇന്ത്യൻ മസാലയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
ജനപ്രിയ ലഘുഭക്ഷണത്തിന്റെ നിരവധി റാപ്പറുകൾ ഉപയോഗിച്ച് സാരി തയ്യാറാക്കിയിരിക്കയാണ് ‘bebadass.in’ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു യുവതി. നിരവധി പാക്കറ്റുകൾ കൂട്ടിച്ചേർത്താണ് സാരി തയ്യാറാക്കിയിരിക്കുന്നത്. അറ്റങ്ങളിൽ ലെയ്സ് പായ്ക്കറ്റിൽ നീല നിറവും മറ്റുള്ള ഇടങ്ങളിൽ പായ്‌ക്കറ്റിന്റെ അകത്തുള്ള സിൽവർ നിറവും കാണാവുന്ന വിധത്തിലാണ് ലെയ്സ് സാരി ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ വിഡിയോയും വ്യാജമാണ് എന്ന രീതിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. 130k-ലധികം വ്യൂകളും 5,900 ലൈക്കുകളും നേടി ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക്.
“ഒരു കടുത്ത സാരി പ്രേമിയും ഒരു കലാകാരനും എന്ന നിലയിൽ, ഇത് കാണുമ്പോൾ എനിക്ക് തീർത്തും വെറുപ്പ് തോന്നുന്നു. ആളുകൾ ഇക്കാലത്ത് കലയുടെ പേരിൽ എല്ലാത്തരം വിഡ്ഢിത്തങ്ങളിലും മുഴുകുന്നു” എന്നാണ് ഒരാളുടെ കമന്റ്.