ട്രെക്കിങിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് 45 മണിക്കൂറാണ് പാലക്കാട് മലമ്പുഴ ചെറാട് മലയിൽ യുവാവ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് രക്ഷിക്കാൻ കഴിയാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. എന്നാൽ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാണെന്നു മനസ്സിലായതോടെയാണ് കരസേനയുടെയും എൻഡിആര്‍എഫിൻ്റെയും സഹായം തേടിയത്. തുടര്‍ന്ന് എവറസ്റ്റ് കീഴടക്കിയ പര്‍വതാരോഹകര്‍ അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
Also Read:
തുടക്കത്തിൽ കരസേനാംഗമായ രക്ഷാപ്രവര്‍ത്തകൻ ബാബു കുടുങ്ങിയ സ്ഥലത്ത് എത്തിയ ശേഷം യുവാവിന് ഭക്ഷണവും വെള്ളവും നൽകുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു എൻഡിആര്‍എഫ് സംഘാംഗവും എത്തി. തുടര്‍ന്ന് കയറുപയോഗിച്ച് 40 മിനിട്ടോളം എടുത്താണ് ചെറാട് മലയുടെ മുകളിലെത്തിച്ചത്. മലമുകളിൽ നിന്ന് യുവാവിനെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.