പാലക്കാട്:സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ചേറാടിൽ നടക്കുന്നതെന്നാണ്മന്ത്രി കെ. രാജൻ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ബംഗളൂരുവിൽ നിന്നുള്ള ആർമി സംഘവും മദ്രാസ് റെജിമെന്റിൽ നിന്നുള്ള ആർമി സംഘവുമാണ് നേതൃത്വം നൽകുന്നത്. എൻഡിആർഎഫിന്റെ ഒരു ബാച്ച് മുഴുവനായും രക്ഷാപ്രവർത്തനത്തിലുണ്ട്. സർവെയുടെ ഡ്രോൺ ടീം ദൃശ്യങ്ങൾ ലൈവായി കാണിച്ചു കൊടുക്കാനുള്ള പ്രവർത്തനവും നടത്തുന്നുണ്ട്. ആന്റി ടെററിസ്റ്റ് ടീമും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നേരത്തെ എവറസ്റ്റ് കീഴടക്കിയ രണ്ടു പേർ കൂടി മദ്രാസിൽ നിന്നുള്ള റെജിമെന്റിൽ നിന്നെത്തിയ സംഘത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തകർ റോപ്പ് ഉപയോഗിച്ച് ബാബുവിന് പാരലൽ ആയിട്ട് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കോയമ്പത്തൂരിൽ നിന്ന്, സാധാരണ ഉപയോഗിക്കുന്നതിൽ നിന്നും വലിയ ഡ്രോൺ, കോസ്റ്റ് ഗാർഡിന്റെ എയർ ലിഫ്റ്റിങ് ടീമിനെയും എത്തിച്ച് രക്ഷാപ്രവർത്തനത്തോടൊപ്പം തന്നെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമവും ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ബാബുവുമായി രക്ഷാപ്രവർത്തക സംഘത്തിന് സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി കാര്യങ്ങൾ നേരിട്ട് ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ബാബുവിനെ രക്ഷിച്ചെടുക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.
Content Highlights : Minister K. Rajan on trekker Babu rescue operation