കൂത്താട്ടുകുളം > കൂത്താട്ടുകുളം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ അസഭ്യം പറഞ്ഞ സംഭവത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനെതിരെ അന്വേഷണം. മുൻ ഗൺമാനും ഗ്രേഡ് എഎസ്ഐയുമായ മാത്യു എം ജേക്കബ് ജനവരി 12ന് രാത്രി പത്തരയോടെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായാണ് പരാതി.
അന്ന് ഇൻസ്പെക്ടർ സ്ഥലത്തില്ലാത്തതിനാൽ സ്റ്റേഷൻ ചാർജ് പ്രിൻസിപ്പൽ എസ്ഐക്കായിരുന്നു. ഡ്യൂട്ടിക്ക് നിയോഗിച്ചത് ഇഷ്ടപ്പെടാതെ ചീത്ത വിളിച്ചതായാണ് വിവരം. തുടർന്ന് ഡിവൈഎസ്പി റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിനേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ചോറ്റാനിക്കര ഇൻസ്പെക്ടർക്ക് അന്വേഷണച്ചുമതല നൽകി.