കൊച്ചി> സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിയില്‍ യുവതിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ രേഖപ്പെടുത്തി. പരാതിക്കാരിയായ കണ്ണൂര്‍ സ്വദേശിനി ചൊവ്വ രാവിലെ അഭിഭാഷകയോടൊപ്പമാണ് എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍, കേസ് ഹൈടെക് സെല്ലിന് കൈമാറിയത് ആശയക്കുഴപ്പമുണ്ടാക്കി.
തുടര്‍ന്ന് കൊച്ചിയിലുണ്ടായിരുന്ന ഹൈടെക് സെല്‍ എഎസ്ഐ എത്തി നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ പരിശോധനയ്ക്കുശേഷം രഹസ്യമൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയെ കൊണ്ടുപോകുകയായിരുന്നു. യുവതി കമീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് എളമക്കര പൊലീസ് കേസെടുത്തത്. വിശദ അന്വേഷണത്തിനായി കേസ് തിങ്കളാഴ്ച തിരുവനന്തപുരത്തെ ഹൈടെക് സെല്ലിന് കൈമാറി.
2010-ല്‍ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. പീഡനവിവരം പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍, പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.