കോലഞ്ചേരി> ട്വന്റി-20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് ലൗലി ലൂയിസ് രാജിവച്ചു. ഭരണസമിതിയിലെ ഭിന്നതയും അധികാരത്തര്‍ക്കവും മൂലമാണ് രാജി. പുതിയ വൈസ് പ്രസിഡന്റായി പ്രസന്ന പ്രദീപിനെ തിരഞ്ഞെടുത്തു.
നവംബര്‍ 27ന് ലൗലി ലൂയിസിന്റെ ഭര്‍ത്താവ് മരിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള ആറാംവാര്‍ഡ് കടമറ്റം നമ്പ്യാരുപടിയിലെ സ്ഥലം പുറമ്പോക്ക് കയ്യേറിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നില്‍ ട്വന്റി-20യിലെ ഒരുവിഭാഗമാണെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് ഭരണസമിതിയുമായി അസ്വാരസ്യത്തിലായിരുന്നു.
നേതൃത്വത്തിന്റെ ഏകാധിപത്യശൈലിയില്‍ ജനപ്രതിനിധികളില്‍ പലരും കടുത്ത അസംതൃപ്തരാണ്. സംഘടനാ ലേബലില്‍ വിജയിച്ച ഒരു ജില്ലാപഞ്ചായത്ത് അംഗം ഏറെനാളായി സജീവമല്ലെന്നതും വലിയ ചര്‍ച്ചയാണ്.