സംസ്ഥാനത്ത് കൊവിഡ് 19 സാഹചര്യം മെച്ചപ്പെടുന്നതിനിടയിലാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ഉത്സവങ്ങളിലും പൊതുപരിപാടികളിലും കൂടുതൽ പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. 1 മുതൽ 12 വരെ ക്ലാസുകള്‍ മുഴുവൻ സമയം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പുകള്‍ നടത്താൻ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ചേര്‍ന്ന കൊവിഡ് 19 അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍.
Also Read:
അതേസമയം, രോഗവ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്ന സംവിധാനം വരും ദിവസങ്ങളിലും തുടരും. അതേസമയം, ഏറ്റവുമധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സി വിഭാഗത്തിൽ ഒരു ജില്ലയും ഇല്ലാത്തതിനാൽ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാൻ തടസ്സമുണ്ടാകില്ല. മുൻപ് ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയിലും അറിയിച്ചിരുന്നു.
Also Read:
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകളുടെ എണ്ണത്തിലും ടിപിആറിലും സംസ്ഥാനത്ത് വലിയ വ്യത്യാസമാണ് ഉണ്ടാകുന്നത്. കൊവിഡ് 19 മൂന്നാം തരംഗം സംസ്ഥാനത്ത് കെട്ടടങ്ങുകയാണെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി പകുതിയോടെ കേസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് മുൻപ് ആരോഗ്യമന്ത്രി വീണ ജോര്‍ജും അറിയിച്ചിരുന്നു.