തിരുവനന്തപുരം> സംസ്ഥാനത്ത് 53 സ്കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക് ആകുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളുകൾ നാടിന് സമർപ്പിക്കും. തിരുവനന്തപുത്തെ പൂവച്ചൽ ഗവൺമെന്റ് വിഎച്ച്എസ്സിയിൽ രാവിലെ 11. 30നാണ് ഉദ്ഘാടനം.
90 കോടി രൂപ ചെലവിലാണ് 53 സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. ഒന്നു മുതൽ ഒൻപത് വരെയുള്ള സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്കൂളുകൾ കൂടി ആനന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്കൂൾ കെട്ടിടങ്ങളും ഒരു സ്കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്കൂൾ കെട്ടിടങ്ങളും ഒരു സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്.
ഒന്നു മുതൽ ഒൻപത് വരെയുള്ള സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുൾ സമയം ഇവർക്കും വൈകുന്നേരം വരെ ആകുന്നതിന്റെ അടക്കം സാധുത പരിശോധിക്കുകയാണ്. ഈ മാസം പത്തിന് ശേഷം സമഗ്രമായ മാർഗരേഖ പുറത്തിറക്കും. പരീക്ഷകളുടെ കാര്യത്തിൽ നിലവിൽ ഒരു മാറ്റവും ഇല്ല. നിലവിലേത് കുറ്റമറ്റ സംവിധാനം
നിലവിൽ 10,11,12 ക്ളാസുകാർക്ക് വൈകുന്നേരം വരെയുള്ള ക്ളാസുകൾ ആരംഭിച്ചു. മികച്ച അന്റൻഡൻസാണ് സ്കൂളുകളിൽ രേഖപ്പെടുത്തിയത്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ എല്ലാം പഠിപ്പിച്ചു തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.