കോഴിക്കോട്: മാതൃഭൂമി മുൻ സർക്കുലേഷൻ മാനേജരും ഗോവിന്ദപുരം ലൈബ്രറി സ്ഥാപകാംഗവുമായഎം.സി. ഗോവിന്ദൻകുട്ടി (മാനു- 89) ഗോവിന്ദപുരത്തെ പുളിയങ്ങോട്ട് വസതിയിൽ അന്തരിച്ചു. ഭാര്യ: മാലതി മണ്ണിൽ, മക്കൾ: ബൈജു മണ്ണിൽ (ക്യാപ്റ്റൻ, മർച്ചന്റ് നേവി), രാജീവ് മണ്ണിൽ (യു.കെ.). മരുമക്കൾ: പരേതയായ ധന്യ, വിനീത. സഹോദരങ്ങൾ: പരേതരായ എം.സി. ലീലാവതി, എം.സി. അംബുജാക്ഷി.
സംസ്കാരം മാങ്കാവ് ശ്മശാനത്തിൽ നടന്നു. സഞ്ചയനം വ്യാഴാഴ്ച