തിരുവനന്തപുരം> നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ചാനലുകളിൽ നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്.
നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്ന സുരേഷിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. ഇഡി എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.