കൊച്ചി.സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള മീഡിയാ വൺ ചാനലിന്റെ ഹർജി ഹൈക്കോടതി തള്ളി. വിലക്ക് ഏർപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കാനുള്ള തീരുമാനം എടുത്തത് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളുമാണ് കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നുംപരാമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ചാനലിന് വിലക്കേർപ്പെടുത്തിയ തീരുമാനത്തിലേക്ക് നയിച്ച ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ഫയലുകൾ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവിനെതിരേ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ല എന്ന കാരണത്താലാണ് സംപ്രേക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തികൊണ്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് ഇട്ടത്.
സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മീഡിയാ വൺ ഡിവിഷൻ ഹൈക്കോടതി ബഞ്ചിനെ സമീപിച്ചേക്കും. അപ്പീൽ നൽകാനായി രണ്ട് ദിവസത്തെ സമയം മീഡിയാവൺ ആവശ്യപ്പെട്ടിട്ടുണ്ട്.