റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി അസീസിയ ഏരിയയിലെ അസീസിയ യൂണിറ്റ് സമ്മേളനം നടന്നു.
രക്തസാക്ഷി ധീരജ് നഗറിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് അജിത് അധ്യക്ഷനായി. ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗം തോമസ് ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുധീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രബീഷ് വരവ്-ചെലവും, കേളി സെക്രട്ടറിയേറ്റ് അംഗം മധു പട്ടാമ്പി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി അജിത് (പ്രസിഡന്റ്), സുധീർ (സെക്രട്ടറി), മനോജ് മാത്യു (ട്രഷറർ) എന്നിവരെ പുതിയ സമ്മേളനം തെരഞ്ഞെടുത്തു.















