കൊച്ചി: വധഗൂഢാലോചന കേസിൽ ഹൈക്കോടതിക്ക് സത്യം ബോധ്യപ്പെട്ടുവെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ.ബി.രാമൻപിള്ള. എല്ലാ ജാമ്യ ഉത്തരവുകളിലും ഉള്ളത് പോലെയുള്ള വ്യവസ്ഥകൾ മാത്രമാണ് ഇതിലും ഉള്ളത്. കെട്ടിച്ചമച്ച കഥ പ്രകാരമുള്ള കേസാണിതെന്നും ബി.രാമൻ പിള്ള പറഞ്ഞു.
അതേസമയം ദിലീപ് അടക്കമുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ച സാഹചര്യത്തിൽ ഈ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഡ്വ.ബി.രാമൻപിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകുക.
കേസിനെ സംബന്ധിച്ച് വളരെ നിർണായകമായ നീക്കമാണ് പ്രതിഭാഗം നടത്താനൊരുങ്ങുന്നത്. ഇന്നല്ലെങ്കിൽ നാളെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: Dileep to approach court to quash the FIRin conspiracy case