അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ ജാമ്യം വലിയ വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Also Read:
ശക്തനായ പ്രതി പുറത്ത് നിൽക്കുകയാണ്, ഇത് അന്വേഷണത്തെ ബാധിക്കും. ഞാനൊരു സാക്ഷിയെന്ന നിലയിൽ എന്‍റെ ഇനിയുള്ള നടപടികള്‍ അന്വേഷണ ഉഗദ്യോസ്ഥരുടെ തീരുമാനം അനസുരിച്ചായിരിക്കും. വിധിയിൽ പ്രത്യേകിച്ച് ദു:ഖമോ സന്തോഷമോ ഇല്ല, സന്തോഷിക്കേണ്ടത് ദിലീപല്ലേ, കേരളത്തിന്‍റെ നിയമ ചരിത്രത്തിൽ ഒരു മുൻകൂര്‍ ജാമ്യത്തിന് ഇത്രത്തോളം നടപടി ക്രമങ്ങള്‍ ആദ്യമായാണ്. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനൊക്കെ സമയം കിട്ടിയിട്ടുണ്ട്. വിധിയിൽ ആശങ്കയുണ്ട്, മാധ്യമങ്ങളോട് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ 33 മണിക്കൂര്‍ ദിലീപിനെയും മറ്റുള്ളവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിനിടയിൽ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റേയും പ്രോസിക്യൂഷന്‍റേയും വാദങ്ങൾ േറെ ദിവസങ്ങൾ നീണ്ടു. പലപ്രാവശ്യം ഹര്‍ജി മറ്റ് ദിവസങ്ങളിലേക്ക് കോടതി മാറ്റിവയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്.
ALso Watch :