ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാൽ നിയമത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാൻ പോലും ലോകായുക്തയെ അനുവദിക്കുന്ന ഭാഗങ്ങള്‍ നിയമത്തിലുണ്ടെന്നുമായിരുന്നു സര്‍ക്കാരിൻ്റെ വിശദീകരണം. എന്നാൽ ഓര്‍ഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘം ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു. എന്നാൽ ഓര്‍ഡിനൻസിൽ ഒപ്പിട്ട ഗവര്‍ണറുടെ നടപടി പ്രതിപക്ഷത്തിന് തിരിച്ചടിയാണ്.
Also Read:
ലോകായുക്ത ചട്ടം 14 ഭേദഗതിയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ഈ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ലോകായുക്തയ്ക്ക് ഭരണഘടനയ്ക്ക് അതീതമായ അധികാരങ്ങള്‍ നല്‍കേണ്ടെന്നു തീരുമാനിച്ചതിനാലാണ് നിയമഭേദഗതിയെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഈ അധികാരം മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഇല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. താൻ നടത്തിയ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട്.
ഓര്‍ഡിനൻസിൽ ഒപ്പിടാനായി മുൻപ് മന്ത്രി പി രാജീവ് ജനുവരി 24ന് രാജ്ഭവനിലത്തിയിരുന്നെങ്കിലും ഗവര്‍ണര്‍ ഒപ്പിടാൻ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിനു ശേഷവും ഗവര്‍ണര്‍ നിലപാട് മാറ്റിയില്ല. എന്നാൽ ഇതിനു പിന്നാലെയായിരുന്നു ഗവര്‍ണറെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍ നടത്തിയ നീക്കം. എന്നാൽ ഗവര്‍ണര്‍ ഒപ്പിട്ടാൽ നിയമനടപടിയെന്നാണ് പ്രതിപക്ഷം മുൻപ് അറിയിച്ചിരുന്നത്.
Also Read:
അതേസമയം, ഗവര്‍ണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ് കര്‍ത്തായെ നിയമിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് മനോരമ റിപ്പോര്‍ട്ട്. അനുനയനീക്കത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി ഈ ശുപാര്‍ശ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്തുകൊണ്ടു ഭേദഗതി?
അഴിമതിക്കേസുകളിൽ ലോകായുക്ത തീർപ്പുണ്ടാക്കിയാൽ ഇത് ഗവർണർക്കും സംസ്ഥാന സർക്കാരിനും കൈമാറണമെന്നാണ് ചട്ടം. ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി സ്വീകരിക്കണമെന്നും കുറ്റക്കാരെെന്നു ലോകായുക്ത കണ്ടെത്തുന്നവരെ പുറത്താക്കണമെന്നുമാണ് 1999ലെ ലോകായുക്ത നിയമത്തിലെ ചട്ടം 14 വ്യക്തമാക്കുന്നത്. മൂന്ന് മാസത്തിനകം ബന്ധപ്പെട്ട അധികാരി ഈ ഉത്തരവ് തള്ളിയില്ലെങ്കിൽ അധികാര സ്ഥാനത്തു നിന്നു നീക്കും. എന്നാൽ പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. കുറ്റാരോപിതര്‍ എന്നു കണ്ടെത്തുന്നവരുടെ ഹിയറിങ് നടത്തി മൂന്ന് മാസത്തിനകം ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.