കോതമംഗലം
കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം കുട്ടമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്. നൂറേക്കർ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടമ്പുഴ തെങ്ങുവിള ഹുസൈൻ റഷീദാണ് (42) ഭാഗ്യവാൻ. 80 ലക്ഷം രൂപയാണ് സമ്മാനം. വ്യത്യസ്ത സീരീസിൽ ഒരേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകൾ ഹുസൈൻ എടുത്തതിനാൽ 10,000 രൂപവീതം നാല് സമാശ്വാസസമ്മാനങ്ങളും ഹുസൈന് ലഭിക്കും.
കുട്ടമ്പുഴ നൂറേക്കര്‍ സ്വദേശി പ്ലാച്ചിക്കാട്ട് രാജന്റെ കൈയിൽനിന്നാണ് കെ ഡബ്ല്യു 749886 നമ്പർ ടിക്കറ്റ് വാങ്ങിയത്. വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും വലിയ സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. ചെറിയ വീട് പുതുക്കി സൗകര്യമുള്ള വീട് പണിയണമെന്നാണ് ആഗ്രഹമെന്ന് ഹുസൈൻ പറഞ്ഞു. ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ കുട്ടമ്പുഴ ശാഖയിൽ ഏൽപ്പിക്കും. ഭാര്യ: ഷെമീന. മക്കൾ: ഷിഫീന, അൽഫാന, ബാദുഷ.