അഹമ്മദാബാദ്
ക്രിക്കറ്റ് ആരാധികയായിരുന്ന ലതാ മങ്കേഷ്കർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. കറുത്ത ആം ബാൻഡ് ധരിച്ചാണ് ടീം മൈതാനത്തിറങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി വർഷങ്ങളായി ആത്മബന്ധമായിരുന്നു. ഇന്ത്യയുടെ മിക്ക കളിക്കും സ്റ്റേഡിയത്തിലെത്തി. ലണ്ടനിലെ ലോർഡ്സിൽ സ്ഥിരം സീറ്റുതന്നെ ഉണ്ടായിരുന്നു. 1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുന്നതിന് സാക്ഷിയായി. ക്രിക്കറ്റ് കൺട്രോൾ ബോർഡ് കളിക്കാർക്കുള്ള ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതനിശയിൽ പ്രതിഫലം വാങ്ങാതെ പാടി. മുൻ ബിസിസിഐ പ്രസിഡന്റ് രാജ് സിങ് ദുംഗാർപൂറുമായുള്ള പ്രണയം വിവാഹത്തിലെത്താതെ അവസാനിക്കുകയായിരുന്നു. രാജകുടുംബത്തിലെ രാജ് സിങ്ങിന്റെ അച്ഛൻ വിവാഹത്തിന് അനുവദിച്ചില്ല. സച്ചിൻ ടെൻഡുൽക്കർ ലതയെ അമ്മയെപ്പോലെയാണ് കണ്ടിരുന്നത്.















