ഇന്ത്യയുടെ സംഗീതം വിട്ടുപിരിഞ്ഞുപോയതുപോലെയാണ് ലത മങ്കേഷ്കറുടെ വേർപാട്. ലതാജി ഈ ഭൂമുഖം വിട്ടുപോയാലും അവരുടെ ഓർമകൾ എന്നെന്നും നിലനിൽക്കും; ഏതു കാലത്തും. ഈ ലോകത്തിലാകെ പരന്ന് കിടക്കുന്ന ശബ്ദമാണത്. അത് ദിവസവും ഞാൻ കേൾക്കുന്നുണ്ട്. കേട്ടുകൊണ്ടേയിരിക്കും. ഇനി ഇങ്ങിനെയൊരു ഗായിക ഉണ്ടാവില്ലെന്ന് സത്യമായി വിശ്വസിക്കുന്നു. എന്റെ അമ്മ പോയ ദുഃഖം പോലെയാണ് വേദന. ആ ദുഃഖം ഒരിക്കലും വിട്ടുപോവില്ല.
മുംബൈയിൽ ചടങ്ങിനിടെ ലതാജിയെ നേരിട്ട് കണ്ടിട്ടുണ്ട്. അന്ന് ഞാൻ സിനിമയിൽ പാടുന്ന കാലമാണ്. പിന്നീട് നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ലതാജിയുടെ പാട്ടുകൾ എന്നും കേൾക്കും. കേട്ടുകൊണ്ടേയിരിക്കും –-പി ജയചന്ദ്രൻ പറഞ്ഞു.