കോഴിക്കോട് > ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി ആർഎസ്എസ് സൈദ്ധാന്തികൻ ഹരി എസ് കർത്തയെ നിയമിച്ചത് രാജ്ഭവന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. സംഘപരിവാർ രാഷ്ട്രീയ അജണ്ട കണിശമായി നടപ്പാക്കാൻ വഴിയൊരുക്കുന്ന ഈ നീക്കം തടയണമെന്നും കാസിം പറഞ്ഞു.