കൊച്ചി> അർജുൻ അശോകൻ നായകനാവുന്ന ‘മെമ്പർ രമേശൻ 9-ാം വാര്‍ഡ്’ ചിത്രത്തിലെ ടീസർ പുറത്ത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.
ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരാണ് മറ്റുള്ള താരങ്ങൾ. ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബോബൻ, മോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.