അബ്ദുള്‍ വഹാബ് എംപിയ്ക്ക് നല്‍കിയ മറുപടിയിലാണ് റെയിൽവേ മന്ത്രി ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. പദ്ധതിയ്ക്ക് 63,941 കോടി രൂപ ചെലവ് വരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. യാത്രക്കാരിൽ നിന്നു ലഭിക്കുന്ന ടിക്കറ്റ് തുക കൊണ്ടു മാത്രം പദ്ധതിയുടെ കടബാധ്യത തീര്‍ക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നിലവിലെ റെയിൽവേ ലൈനിനോടു ചേര്‍ന്നാണ് സിൽവര്‍ലൈൻ പാതയും കടന്നു പോകുന്നത് എന്നിരിക്കേ ഭാവിയിൽ റെയിൽവേ വികസനത്തിന് സിൽവര്‍ലൈൻ തടസ്സമാകുമെന്ന ആശങ്കയും റെയിൽവേയ്ക്കുണ്ട്.
Also Read:
കൂടാതെ പദ്ധതിയുടെ ഡിപിആറിൽ സാങ്കേതിക സാധ്യത സംബന്ധിച്ച വിവരങ്ങളില്ലെന്നും റെയിൽവ മന്ത്രി മറുപടി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ സമര്‍പ്പിക്കാൻ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയ്ക്ക് 2019ൽ തന്നെ റെയിൽവേ തത്വത്തിൽ അനുമതി നല്‍കിയിരുന്നുവെന്നും എന്നാൽ ഡിപിആര്‍ തയ്യാറാക്കുന്നത് അടക്കമുള്ള പ്രാഥമിക നടപടികള്‍ക്കാണ് അനുമതി നല്‍കുന്നതെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ സെമിഹൈസ്പീഡ് റെയിൽ പാത നിര്‍മിച്ച് മണിക്കൂറിൽ 200 കിലോമീറ്റര്‍ വേഗതയിൽ യാത്ര സാധ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സംസ്ഥാന സര്‍ക്കാരിനും റെയിൽവേയ്ക്കും പങ്കാളിത്തമുള്ള പദ്ധതിയ്ക്കായി വിദേശവായ്പ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാൽ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് അന്തിമ അനുമതി നല്‍കിയിട്ടില്ല.
Also Read:
എന്നാൽ പദ്ധതിയ്ക്കെതിരെ എതിര്‍പ്പുമായി ബിജെപിയും കോൺഗ്രസും രംഗത്തുണ്ട്. പദ്ധതിയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ റെയിൽപാതയ്ക്ക് വേണ്ടി വൻതോതിൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരുമെന്നും വലിയ സാമ്പത്തികബാധ്യത ഉണ്ടാകുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ അറിയിച്ചത്. ഇതിനു പിന്നാലെ കെ റെയിൽ പദ്ധതിയ്ക്ക് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.