ന്യൂഡൽഹി> ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന്റെ നിര്യാണത്തിൽ രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം. ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി ദേശീയപതാക രണ്ട് ദിവസം താഴ്ത്തിക്കെട്ടും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ ഒട്ടേറെ പേർ ലതാമങ്കേഷ്കറിന് ആദരാഞ്ജലിയർപ്പിച്ചു.
ലതാമങ്കേഷ്കറുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാമങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.