തിരുവനന്തപുരം > കെഎസ്ആർടിസി ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ ശമ്പളം പത്തിനകം ലഭിക്കും. ഇ-–-ഓഫീസ് പ്രവർത്തനരഹിതമായതും സ്പാർക്കിൽ ഭേദഗതി വരുത്താനുള്ള കാലതാമസത്താലുമാണ് വിതരണം വൈകുന്നതെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.
യൂണിറ്റ് ഓഫീസർമാർ ശമ്പളം പുനർനിർണയിച്ച് ഏഴിന് വൈകിട്ട് മൂന്നിന് മുമ്പായി റിപ്പോർട്ട് ചീഫ് ഓഫീസിൽ എത്തിക്കാൻ നിർദേശം നൽകി. പുതുക്കിയ സ്കെയിലിലുള്ള ശമ്പളനിർണയത്തിൽ പിശക് സംഭവിച്ചാൽ തുടർന്നുള്ള ശമ്പളത്തിൽ ക്രമീകരിക്കുമെന്നും സിഎംഡി അറിയിച്ചു.