Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുഎഇ-കേരള ബന്ധം ഊട്ടിയുറപ്പിച്ച്‌ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

by News Desk
February 6, 2022
in KERALA
0
യുഎഇ-കേരള-ബന്ധം-ഊട്ടിയുറപ്പിച്ച്‌-മുഖ്യമന്ത്രിയുടെ-സന്ദര്‍ശനം
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > യുഎഇയും കേരളവുമായുള്ള ബന്ധം സുദൃഢമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം. യുഎഇ ഭരണനേതൃത്വവുമായി വിവിധ ദിവസങ്ങളിൽ നടന്ന കൂടിക്കാഴ്ച എമിറേറ്റുമായുള്ള മലയാളക്കരയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായി. കേരത്തിന്റെ വികസനത്തിന് യുഎഇയുടെ പിന്തുണ മുഖ്യമന്ത്രി ഉറപ്പുവരുത്തി. ഔദ്യോഗിക ക്ഷണപ്രകാരം ജനുവരി 29നാണ് മുഖ്യമന്ത്രി യുഎഇയിൽ എത്തിയത്. സമാനതകളില്ലാത്ത സ്വീകരണമാണ് അബുദാബിയിലും ദുബായിലും ലഭിച്ചത്.

മലയാളത്തിൽ ട്വീറ്റ് ചെയ്ത് ഷെയ്ഖ് മുഹമ്മദ്

എക്സ്പോ നഗരിയിൽ ബുധനാഴ്ച മുഖ്യമന്ത്രിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മക്കളായ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചയിൽ കേരളത്തിലെ വിവിധ വികസന പദ്ധതികളും നിക്ഷേപ സാധ്യതകളും മുഖ്യമന്ത്രി പങ്കുവച്ചു. ഇക്കാര്യം ഷെയ്ഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റ് ചെയ്യുകയും ചെയ്തു.

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy

— HH Sheikh Mohammed (@HHShkMohd) February 2, 2022

കേരളത്തിന്റെ സാധ്യതകൾ ചർച്ചയായി

യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, അബുദാബി രാജകുടുംബാംഗവും യുഎഇ സഹിഷ്ണുത മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി, മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അബ്ദുൽ മനാൻ അൽ അവാർ, അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം, നിക്ഷേപ, വിപണന സാധ്യത, വികസന പദ്ധതികൾ തുടങ്ങിയവ ചർച്ചയായി.

ദുബായ് എക്സ്പോയിലെ കേരളവാരാഘോഷ ഉദ്ഘാടന ചടങ്ങിൽ പുതിയകാലത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി കേരളത്തിന്റെ സാമ്പത്തികവളർച്ചയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായ് എക്സ്പോയിലെ കേരള പവലിയനിൽ സംഘടിപ്പിച്ച സംരംഭക സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വളരെ പ്രതീക്ഷയോടെയാണ് പ്രവാസ ലോകവും മുഖ്യമന്ത്രിയുടെ സന്ദർശനം കാണുന്നത്. ഏഴു ദിവസം ക്വാറന്റൈൻ എന്നത് പ്രവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതായും അത് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Previous Post

സലാ-മാനെ മുഖാമുഖം; ആഫ്രിക്കയിലെ രാജാക്കന്മാരെ ഇന്നറിയാം

Next Post

സ്വർണക്കടത്ത്‌ ശിവശങ്കറിന്‌ അറിയാമായിരുന്നു: സ്വപ്‌ന സുരേഷ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സ്വർണക്കടത്ത്‌-ശിവശങ്കറിന്‌-അറിയാമായിരുന്നു:-സ്വപ്‌ന-സുരേഷ്‌

സ്വർണക്കടത്ത്‌ ശിവശങ്കറിന്‌ അറിയാമായിരുന്നു: സ്വപ്‌ന സുരേഷ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.