കാലടി > മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമവിലാസം ചവളർ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. പി വി പീതാംബരൻ നൽകിയ നിവേദനത്തിന് കേന്ദ്ര ജലശക്തിമന്ത്രാലയം വഴി പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകി. ഡാം സുരക്ഷിതമെന്ന് വിദഗ്ധസമിതി കണ്ടെത്തിയിട്ടുണ്ടെന്ന് മറുപടിയിൽ പറയുന്നു.