കൊച്ചി> നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തുന്ന നടൻ ദിലീപിന്റെ ശബ്ദരേഖ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തു വിട്ടു. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്.
2017 നവംബർ 15ൽ ദിലീപ് നടത്തിയ ഒരു സംഭാഷണത്തിന്റെ ഏതാനും നിമിഷത്തെ ശബ്ദശകലമാണ് ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ദിലീപിന്റെ വോയിസിനൊപ്പം സഹോദരൻ അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാർ പുറത്തുവിട്ടിട്ടുണ്ട്.