കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കിയതോടെയാണ് ജലീൽ രൂക്ഷ വിമർശനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും.
എന്തൊക്കെയായിരുന്നു പുകിൽ?
എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!
എം ശിവശങ്കര്‍ ചൂഷണം ചെയ്തെന്നും തന്റെ സൽപ്പേര് നശിപ്പിച്ച് ആരും ക്ലീൻ ചിറ്റ് നേടേണ്ടെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സ്ത്രീയെന്ന നിലയിൽ തന്നെ ചൂഷണം ചെയ്തെന്നും തന്നെ ഈ നിലയിൽ ആക്കിയതിൽ ശിവശങ്കറിനു വലിയ പങ്കുണ്ട്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ തന്നെ ജീവിതത്തിൻ്റെ ഭാഗമാണ്. തന്റെ പേഴ്സണൽ കംപാനിയൻ ആയിരുന്നു അദ്ദേഹം. അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കി.