സിയോൾ
മാസ്ക് ധരിക്കുന്നവർക്ക് ഭക്ഷണം കഴിക്കുമ്പോൾ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ “കോസ്കു’മായി ദക്ഷിണ കൊറിയൻ കമ്പനി. മൂക്ക് മാത്രം മൂടുന്ന മാസ്കാണ് “കോസ്ക്’. മൂക്കിനെ കൊറിയൻഭാഷയിൽ പറയുന്ന പേരായ “കോ’യും മാസ്കും കൂടിച്ചേർത്താണ് പേരുണ്ടാക്കിയത്. ആഹാരം കഴിക്കുമ്പോൾ മാസ്ക് അഴിക്കേണ്ടി വരുമ്പോഴും രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ഇവ ധരിക്കുന്നത്.