ന്യൂഡൽഹി
സിപിഐ എമ്മിൽ അംഗമാകാൻ നിരീശ്വരവാദിയാകണമെന്ന നിർബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്നതാണ് സിപിഐ എം. വിശ്വാസികൾക്കും പാർടി അംഗങ്ങളാകാം. എന്നാൽ, ഏതെങ്കിലും ഒരു മതംമാത്രം മെച്ചമെന്ന കാഴ്ചപ്പാട് ശരിയല്ല. മതവും രാഷ്ട്രീയവും വേർതിരിഞ്ഞു നിൽക്കണം–- യെച്ചൂരി വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.