ചെങ്ങന്നൂർ > അമ്മ നൽകിയ ഗാർഹിക പീഡന പരാതിയിൽ ബിഎംഎസ് നേതാവ് അറസ്റ്റിൽ. ബിഎംഎസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ളാകശ്ശേരി ശാന്തഭവനത്തിൽ പി കെ സുരേഷ്കുമാറിനെ (50) ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തു. അമ്മ ശാന്തകുമാരിയമ്മ (76) നൽകിയ പരാതിയിന്മേൽ കോടതി ഉത്തരവ് നിലനിൽക്കെയാണ് കഴിഞ്ഞദിവസം വീണ്ടും സംഘർഷം ഉണ്ടായത്. ചെങ്ങന്നൂർ സിഐ ജോസ് മാത്യു ബുധൻ രാത്രി സുരേഷിനെ അറസ്റ്റ് ചെയ്തു.