പെരിന്തൽമണ്ണ > കാഴ്ചക്കുറവുള്ള വയോധികയിൽ നിന്ന് ശസ്ത്രക്രിയക്ക് പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കെ ടി രാജേഷ് (49) നെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാൽവിരൽ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി എത്തിയ വയോധികയിൽ നിന്നാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഇയാളുടെ പരിശോധനാ മുറിയിൽ നിന്നും 15000 രൂപയോളം കണ്ടെടുത്തതായി വിജിലൻസ് അറിയിച്ചു.