കോഴിക്കോട്: ഭാഷാശ്രീ പത്താമത് ടെലിവിഷൻ പ്രതിഭപുരസ്കാരത്തിന് മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ അഭിലാഷ് നായർ അർഹനായി. ഫെബ്രുവരി 12-ന് ശനിയാഴ്ച രണ്ട് മണിക്ക് പേരാമ്പ്ര റീജനൽ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്ക്കാര സമർപ്പണം നടത്തും. പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും.