കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാക്കേസിൽ ദിലീപിന്റെയും മറ്റുള്ളവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ അന്തിമവാദം ഹൈക്കോടതിയിൽ ആരംഭിച്ചു.
ദിലീപിനെതിരായ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയേക്കും. വധഗൂഢാലോചനാക്കേസിൽ ക്രൈം ബ്രാഞ്ച് മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തിരുന്നു.
പ്രോസിക്യൂഷന്റെ വാദത്തിനു ശേഷം പ്രതിഭാഗം അതിനു മറുപടി നൽകും. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇടയായ സാഹചര്യം അടക്കം വിശദീകരിച്ചു കൊണ്ടുള്ള വാദമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നടത്തിയത്.
Content Highlights: Conspiracy Case; Prosecution on Dileeps anticipatory bail