Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അങ്ങനെ ആ കുരുക്കും പൊട്ടി; ലോകായുക്തയിൽ നിന്ന് യുഡിഎഫിനേറ്റത് കനത്ത പ്രഹരം: എഎ റഹീം

by News Desk
February 4, 2022
in KERALA
0
അങ്ങനെ-ആ-കുരുക്കും-പൊട്ടി;-ലോകായുക്തയിൽ-നിന്ന്-യുഡിഎഫിനേറ്റത്-കനത്ത-പ്രഹരം:-എഎ-റഹീം
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവന്തപുരം: കണ്ണൂര്‍ വിസി പുനര്‍ നിയമനക്കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് ക്ലീന്‍ചിറ്റ് നൽകിയത് യുഡിഎഫിനേറ്റ കനത്ത പ്രഹരമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ . മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. സ്വജനപക്ഷപാതമില്ല, അധികാര ദുർവിനിയോഗമില്ല എന്ന വിധി സർക്കാരിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. പ്രതിപക്ഷത്തിന് ജാള്യത മറയ്ക്കാൻ ഒരുപാട് പ്രയാസപ്പെടേണ്ടിയും വരുമെന്നും റഹീം പറഞ്ഞു.

മന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമായിരുന്നു കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ഉയർത്തിക്കൊണ്ടുവന്നത്. മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്നായിരുന്നു പ്രചരണം. അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായിരുന്ന ആരോപണം ജനങ്ങൾക്കിടയിൽ സർക്കാർവിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ രാഷ്ട്രീയ നീക്കമായിരുന്നു ഇതെന്നും റഹീം പറഞ്ഞു.

Also Read :
പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാൾ കേമനാണ് താൻ എന്ന് തെളിയിക്കാനുള്ള അവസരമായികൂടിയാണ് രമേശ് ചെന്നിത്തല ഇതിനെ കണ്ടത്. ലോകായുക്തയിൽ നിന്ന് കനത്ത പ്രഹരമാണ് യുഡിഎഫിന് ഏറ്റത്. പതിവുപോലെ കുരുക്കുമായിറങ്ങിയ ഒരു വിഭാഗം മാധ്യമങ്ങൾക്കുള്ള മറുപടികൂടിയാണ് ലോകായുക്തയിൽ നിന്നുണ്ടായതെന്നും റഹീം വിമർശിച്ചു. പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാനരഹിതമായ കാര്യങ്ങൾ യാഥാർത്ഥ്യത്തിന്‍റെ നിറംകലർത്തി ഒരുവിഭാഗം മാധ്യമങ്ങൾ വാർത്തയാക്കുകയായിരുന്നെന്നും റഹീം വിമശിച്ചു.

പ്രതിപക്ഷത്തിന് വേണ്ടി ഓവർടൈം പണിയെടുക്കുന്ന ഈ മാധ്യമസംഘം ഈ പ്രശ്‌നത്തിൽ വസ്തുതാവിരുദ്ധമായ എത്രയെത്ര വാർത്തകളാണ് ‘ആധികാരികമായി’ നൽകിയത്. വാർത്തകളും പ്രതിപക്ഷ ആരോപണങ്ങളും ഒരേ ട്രാക്കിലൂടെ, പരസ്പര സഹകരണത്തോടെ സഞ്ചരിച്ചു. ഇത് അധാർമ്മികമായ മാധ്യമ പ്രവർത്തനരീതിയാണെന്നും ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു.

Also Read :
ഏകപക്ഷീയമായി കല്ലെറിയുന്നതാണ് മഹത്തരമായ മാധ്യമ പ്രവർത്തനമെന്ന മിഥ്യാധാരണയിൽ നിന്ന് മാധ്യമങ്ങൾ മോചിപ്പിക്കപ്പെടണം. പ്രതിപക്ഷം രാഷ്ട്രീയം നടത്തട്ടെ, മാധ്യമങ്ങൾ മാധ്യമപ്രവർത്തനവും നടത്തട്ടെ. വലതുപക്ഷത്തിന് വേണ്ടി ഓവർടൈം പണിയെടുക്കാൻ കുരുക്കുമായി നടക്കുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തുന്നതല്ലേ നല്ലതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Previous Post

മന്ത്രി ആര്‍ ബിന്ദു ചട്ടലംഘനം നടത്തിയിട്ടില്ല; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

Next Post

സോഷ്യല്‍ മീഡിയയുടെ ഭാവി ടിക്ടോക്ക് തന്നെ; തുറന്ന് സമ്മതിച്ച് മെറ്റയും സ്‌നാപ്ചാറ്റും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
സോഷ്യല്‍-മീഡിയയുടെ-ഭാവി-ടിക്ടോക്ക്-തന്നെ;-തുറന്ന്-സമ്മതിച്ച്-മെറ്റയും-സ്‌നാപ്ചാറ്റും

സോഷ്യല്‍ മീഡിയയുടെ ഭാവി ടിക്ടോക്ക് തന്നെ; തുറന്ന് സമ്മതിച്ച് മെറ്റയും സ്‌നാപ്ചാറ്റും

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.