ന്യൂഡൽഹി
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 ശതമാനം അധ്യാപകരെ കരാർ അടിസ്ഥാനത്തിലോ നിശ്ചിതകാലയളവിലേക്കോ നിയമിക്കാമെന്ന് യുജിസി കരട് മാർഗരേഖ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പുറത്തിറക്കിയ യുജിസി ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാൻ (ഐഡിപി) മാർഗനിർദേശത്തിന്റെ കരടിലാണ് നിര്‍ദേശം.
യുജിസിയും അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൗൺസിലും ഇല്ലാതാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിക്കുമെന്നാണ് വിദ്യാഭ്യാസനയത്തിൽ പറയുന്നത്. ഇതിന്റെ ഭാഗമായി യുജിസിക്കു കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ ഡയറക്ടർ അവിനാശ് ചന്ദ്ര പാണ്ഡെയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് ഐഡിപി നിർദേശം തയ്യാറാക്കിയത്. ഗവേഷണമേഖലകളിൽനിന്ന് ഉള്ളവരെയും മറ്റ് പ്രൊഫഷണൽ മേഖലകളിൽനിന്ന് ഉള്ളവരെയും വിസിറ്റിങ് പ്രൊഫസർമാരായി നിയമിക്കാമെന്നുംമ മാര്‍ഗനിര്‍ദേശത്തിലുണ്ട്.
കരാർ നിയമനനിക്കം സ്വജനപക്ഷപാതത്തിന് വഴിവെയ്ക്കുമെന്ന് ഡൽഹി സർവകലാശാലയിലെ പ്രൊഫ. രാജേഷ് ത്സാ ചൂണ്ടിക്കാട്ടി. വിയോജിപ്പുകൾ അറിയിച്ച് യുജിസിക്ക് കത്ത് നൽകുമെന്നും ഡൽഹി സർവകലാശാല അധ്യാപക അസോസിയേഷൻ പ്രസിഡന്റ് എ കെ ഭാഗി പ്രതികരിച്ചു.