ബംഗളൂരു
കർണാടകത്തിൽ ഹിജാബ് ധരിച്ചുവന്ന പെൺകുട്ടികളെ ക്ലാസിൽ കയറാൻ അനുവദിക്കാതെ കോളേജ് ഗേറ്റിൽ തടഞ്ഞു. ഉഡുപ്പി ജില്ലയിലെ കുന്ദാപ്പുരിലുള്ള പ്രീയൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. രണ്ടുമാസം കഴിഞ്ഞ് പരീക്ഷ നടക്കാനിരിക്കെയാണ് വിലക്ക്.
കാമ്പസില്‍ ഹിജാബ് ധരിക്കാമെങ്കിലും ക്ലാസ് മുറിക്കകത്ത് മാറ്റണമെന്നായിരുന്നു ഇതുവരെയുള്ള നിയമം. ബുധനാഴ്ച ചിലര്‍ ഹിജാബ് ധരിച്ച് എത്തിയതിന് പിന്നാലെ നൂറോളം ആൺകുട്ടികൾ കാവി ഷാൾ ധരിച്ചെത്തി. ഇതോടെയാണ് അധികൃതരുടെ പുതിയ നടപടി. ഉഡുപ്പിയിലെ പിയു വനിതാ കോളേജിലും ഇതേ പ്രശ്നം നിലനില്ക്കുന്നു. അവിടെ ഹിജാബ് ധരിക്കാൻ വിദ്യാർഥികൾ നിലവിൽ സമരത്തിലാണ്.