തിരുവനന്തപുരം
ലോകായുക്തയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. മന്ത്രിമാർ ചെയ്യാത്ത അഴിമതി നടത്തുന്നതായും പറയരുത്.
മെഡിക്കൽ കോർപറേഷൻ കോവിഡ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് വീണ എസ് നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് ലോകായുക്തയുടെ പരാമർശം.
കഴിഞ്ഞ ദിവസം മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി പരിഗണിക്കവെയും ലോകായുക്ത സമാന പരാമർശം നടത്തിയിരുന്നു. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോൾ സെർച്ച് കമ്മിറ്റിയിൽ ഒരു അംഗം രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ, സ്ത്രീയാകുമ്പോൾ ആരുടെയെങ്കിലും ഭാര്യയാകുമെന്നും ഭർത്താവിന്റെ രാഷ്ട്രീയം നോക്കുന്നത് എന്തിനെന്നുമായിരുന്നു ലോകായുക്തയുടെ പ്രതികരണം.