തിരുവനന്തപുരം
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർനിയമനം നൽകിയതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ പരാതിയിൽ വെള്ളിയാഴ്ച ലോകായുക്ത വിധി പറയും.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ വാദം തുടരുകയും ചെയ്യും. വെള്ളി പകൽ 11.30ന് ഓൺലൈനായാണ് ലോകായുക്ത സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ റഷീദ് എന്നിവർ വിധി പറയുക. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആർ ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിച്ചത്. മന്ത്രി അഴിമതിയോ സ്വജന പക്ഷപാതമോ നടത്തിയതിന് തെളിവില്ലെന്ന് കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ ലോകായുക്ത ചൂണ്ടിക്കാട്ടിയിരുന്നു. ദുരിതാശ്വാസനിധിയിൽനിന്ന് ചട്ടവിരുദ്ധമായി സഹായം അനുവദിച്ചെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതി.