കലിഫോർണിയ> പ്രവർത്തനം ആരംഭിച്ച് 18 വർഷത്തിൽ ആദ്യമായി ഫെയ്സ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളിൽ ഇടിവ്. ഡിസംബറിൽ അവസാനിച്ച മൂന്നുമാസ കാലയളവിൽ ഉപയോക്താക്കളുടെ എണ്ണം 192.90 കോടിയായി കുറഞ്ഞതായി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നെറ്റ്വർക്സ് അറിയിച്ചു.
യുവ ഉപയോക്താക്കൾ മറ്റ് സമൂഹമാധ്യമങ്ങളിലേക്ക് മാറിയത് തിരിച്ചടിയായെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.