അത്‌മാൻ കമ്പനിയുടെ പുതിയ മാസ്ക്, അല്ല കോസ്ക്ക് () സോഷ്യൽ മീഡിയയിലും വിവിധ ഓൺലൈൻ ഫോറങ്ങളിലും മാസ്‌ക് ചർച്ചയായിട്ടുണ്ട്. എന്താണ് കോസ്ക്ക് എന്നല്ലേ? മൂക്കിനുള്ള കൊറിയൻ പദമായ കോയും മാസ്കും ചേർത്താണ് കോസ്ക്ക് എന്ന പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുംപോലെ മൂക്കിനുള്ള മാസ്കാണ് കോസ്ക്ക്.
ഭക്ഷണം കഴിക്കുന്ന നേരത്ത് മൂക്ക് മാത്രം മറയ്ക്കാൻ കോസ്ക്ക് മടക്കിവെക്കാം. ഭക്ഷണം കഴിച്ചശേഷം മൂക്കും വായും മറയ്ക്കാൻ ഇത് തിരികെ അഴിച്ചിടാം. ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിൽ 10 ബോക്‌സിന് ഏകദേശം 8 ഡോളർ (ഏകദേശം 598 രൂപയാണ്) വില. KF80 മാസ്‌ക് എന്നാണ് കോസ്‌ക്കിനെ ടാഗ് ചെയ്തിരിക്കുന്നത്. KF എന്നാൽ ‘കൊറിയൻ ഫിൽട്ടർ’ എന്നാണ് അർത്ഥമാക്കുന്നത്. കൂടാതെ ചുരുക്കെഴുത്തിനൊപ്പം വരുന്ന നമ്പർ 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ ഫിൽട്ടർ ചെയ്യാനുള്ള മാസ്‌കിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നു. അതായത് ഒരു KF80 മാസ്കിന് 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ 80 ശതമാനം കാര്യക്ഷമതയോടെ ഫിൽട്ടർ ചെയ്യാൻ കഴിയും.
അസാധാരണമായ കോസ്‌കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സൈബർ ലോകത്ത് നിന്നും ലഭിക്കുന്നത്. ഈ വിചിത്രമായ മാസ്കിന്റെ രൂപകല്പന, ഉപയോഗം എന്നിവ ചിലർക്ക് ഇപ്പോഴും ദഹിക്കാതിരിക്കുമ്പോൾ, ചിലർ കോസ്‌കിന്റെ കാര്യക്ഷമതയെ വിശകലനം ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ മാത്രം പ്രധാനമായി ഉപയോഗിക്കുന്ന കോസ്ക്ക് ലേശം ഓവറല്ലേ? എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.