കൊടുങ്ങല്ലൂർ > പെരിഞ്ഞനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലപ്പുഴ തുമ്പോളി വാലയിൽ ബെന്നിയുടെ മകൻ സെബാസ്റ്റ്യൻ ബെന്നി (21) യാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന സുഹൃത്ത് തുമ്പോളി വാലിക്കാട്ടിൽ വിഷ്ണുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി നിർത്താതെ പോയി. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പരിക്കേറ്റ് റോഡിൽ കിടക്കുന്ന യുവാക്കളെ ലെഫ്ഗാർഡ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുമ്പെ സെബാസ്റ്റ്യൻ മരിച്ചു.
അലപ്പുഴയിൽനിന്ന് മലപ്പുറത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. സെബാസ്റ്റ്യന്റെ അമ്മ: ഗ്രേസി. സഹോദരി: ബെറ്റി. ഫ്ളിപ്കാർട്ട് വിതരണവിഭാഗത്തിലായിരുന്നു സെബാസ്റ്റ്യന് ജോലി.