കൊച്ചി> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരട്ട ജീവപര്യന്തം. ജീവപര്യന്തം തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 2017 ആഗസ്റ്റിലാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം നൽകി നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പെൺകുട്ടിയെ പ്രണയം നടിച്ച് ആലപ്പുഴക്കാരനായ രതീഷ് (28) എന്ന യുവാവ് തട്ടിക്കൊണ്ടു കൊണ്ടുപോയതിനെ തുടർന്നാണ് സംഭവം പുറം ലോകമറിയുന്നത്. തട്ടിക്കൊണ്ടു പോയ ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. അച്ഛനേയും യുവാവിനേയും ഒന്നും രണ്ടും പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം നൽകിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കാമുകനേയുംയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാൾക്കെതിരെയുള്ള ശിക്ഷ പിന്നീട് പറയും.















