ന്യൂഡൽഹി: വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഉയർത്താൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഡോ. എം.പി അബ്ദുസ്സമദ് സമദാന്നിയെ അറിയിച്ചു. എൻ.എസ്.ജി 6 കാറ്റഗറിയിലാണ് വള്ളിക്കുന്ന് സ്റ്റേഷനുൾപ്പെടുന്നത്. സ്റ്റേഷൻ 02 മീഡിയം പ്ലാറ്റ്ഫോമുകൾ സ്റ്റേഷനുകളുടെ മുൻഗണനക്കനുസൃതമായി ഉയർത്താനാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സമദാനിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ താഴ്ച കാരണം യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള സമദാനിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ജനങ്ങൾ ദീർഘകാലമായി ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പ്ലാറ്റ്ഫോം ഉയർത്തുന്ന നടപടി വൈകുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു ചോദ്യം.