ചെന്നൈ : തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ആക്ഷൻ എൻ്റർടൈനർ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന് ലോകമെമ്പാടും :പ്രദർശനത്തിനെത്തുന്നു. ‘ Rise of a common Man ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൻ്റെ പ്രമേയം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് . മലയാളത്തിലെ ബാബുരാജ് വിശാലിൻ്റെ വില്ലനാവുന്ന ചിത്രത്തിൽ ഡിംപിൾ ഹയാതിയാണ് നായിക.
തെന്നിന്ത്യയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയും മലയാളിയുമായ ശ്രീജ രവിയുടെ മകൾ രവീണാ രവി ശ്രദ്ധേയായൊരു കഥാപാത്രമായ് വിശാലിനൊപ്പം അഭിനയിക്കുന്ന ചിത്രത്തിൽ തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, മാരിമുത്ത്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
പി ആർ ഒ – സി.കെ.അജയ് കുമാർ. നേരത്തേ നിരവധി തവണ റിലീസ് തിയ്യതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക് ഡൗണുകളിൽ കുടുങ്ങി പ്രദർശനം തടസ്സപ്പെടുകയായിരുന്നു. കോവിഡ് മഹാമാരിയുടെ തടസ്സങ്ങളെയെല്ലാം അതിജീവിച്ച് വെള്ളിയാഴ്ച പ്രദർശനത്തിന് എത്തുകയാണ് വിശാലിൻ്റെ “വീരമേ വാകൈ സൂടും “.