ലണ്ടൻ
പലസ്തീനികൾക്കുമേല് ഇസ്രയേല് അടിച്ചമര്ത്തലും ആധിപത്യവും തുടരുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ഇസ്രയേല് നടപ്പാക്കുന്നത് കടുത്ത വംശവെറിയാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം ഇത് കുറ്റകൃത്യമാണെന്നും ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്ട്ട് കുറ്റപ്പെടുത്തുന്നു. പലസ്തീനികൾ താമസിക്കുന്ന പ്രദേശങ്ങളുടെ ശിഥിലീകരണം ജൂത മേധാവിത്വം നിലനിർത്താൻ നടപ്പാക്കിയിട്ടുള്ള നിയന്ത്രണത്തിന്റെ ഭാഗമായുണ്ടായതാണ്. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും നീക്കങ്ങള് വിരല്ചൂണ്ടുന്നത് ഇസ്രയേലിന്റെ വിവേചനപരമായ നടപടികളിലേക്കാണ്. അന്താരാഷ്ട്ര സമൂഹത്തിൽ ഭൂരിഭാഗവും നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിക്കുന്ന ജൂത കുടിയേറ്റം ഇസ്രയേല് വ്യാപിപ്പിക്കുകയാണെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്ര രാജ്യത്തിനായുള്ള പലസ്തീനികളുടെ പോരാട്ടം തുല്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.