സിയോൾ
നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൾ ജുവും അമ്മായി കിം ക്യോങ് ഹുയിയും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ പൊതുവേദിയിൽനിന്ന് അകലംപാലിക്കുന്ന ഇരുവരും തലസ്ഥാനമായ പ്യോങ്യാങ്ങിലെ മാൻസുഡേ ആർട്ട് തിയറ്ററിൽ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യമാണ് ദേശീയമാധ്യമം പുറത്തുവിട്ടത്. രാജ്യം സ്ഥാപിതമായതിന്റെ വാർഷികദിനത്തിൽ കഴിഞ്ഞ സെപ്തംബറിലാണ് റി സോൾ ജു അവസാനമായി പൊതുവേദിയിലെത്തിയത്.