കോപ്പന്ഹേഗന്
കോവിഡ് നിയന്ത്രണങ്ങള് പൂര്ണമായി പിന്വലിച്ച് ഡെന്മാര്ക്ക്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 50,000ത്തിന് മുകളില് തുടരവെയാണിത്. നിയന്ത്രണങ്ങള് സമ്പൂര്ണമായി പിന്വലിക്കുന്ന ആദ്യ യൂറോപ്യന് രാജ്യമാണ് ഡെന്മാര്ക്ക്. മാസ്ക്, സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഇനി രാജ്യത്തെ ജനങ്ങള് പാലിക്കേണ്ടതില്ല.
കോവിഡ് നിലവില് അപകടകാരി അല്ലെന്നും രാജ്യത്ത് ഉയര്ന്ന വാക്സിനേഷന് നിരക്ക് ഉണ്ടെന്നുമാണ് പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സണിന്റെ വാദം. ഈ ഘട്ടത്തില് കോവിഡിനെതിരെ വിജയം പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ നടപടി അപക്വമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
ബ്രിട്ടനും അയർലൻഡും മിക്ക ആഭ്യന്തര നിയന്ത്രണങ്ങളും ഒഴിവാക്കി. നെതർലൻഡ്സും ഫിന്ലന്ഡും നിയന്ത്രണങ്ങള് ലഘൂകരിക്കുകയാണ്. യൂറോപ്പില് ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഫ്രാന്സും നിയന്ത്രണം ലഘുകരിക്കാൻ ഒരുങ്ങുകയാണ്.