ന്യൂഡൽഹി: കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേരളം നൽകിയ ഡിപിആർ അപൂർണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രനും കെ മുരളീധരനുംലോക്സഭയിൽഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഡിപിആറിൽ ഇല്ല. ഏറ്റെടുക്കേണ്ട റെയിൽവേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്നും കെ-റെയിൽ അധികൃതർ പ്രതികരിച്ചു.
Content Highlights: No permission for K Rail, Central Govt Says DPR is incomplete