കണ്ണൂർ
പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ജില്ലാ മത്സരങ്ങൾ 12ന് നടക്കും. രാവിലെ 10ന് എൽപി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും പകൽ രണ്ടിന് യുപി, സെക്കൻഡറി വിഭാഗങ്ങൾക്കുമാണ് ജില്ലാ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സരങ്ങൾ.
ഒന്നാംസ്ഥാനക്കാർക്ക് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമന്റോയുമാണ് സമ്മാനം. രണ്ടാംസ്ഥാനക്കാർക്ക് 3500 രൂപയാണ് സമ്മാനം. 2ഡി, 3ഡി സാങ്കേതികവിദ്യയിലൂടെ കുട്ടികൾക്ക് പഠനസൗകര്യമൊരുക്കുന്ന പ്രാണ ഇൻസൈറ്റാണ് ക്വിസ് ഫെസ്റ്റിവലിന്റെ പ്രധാന സ്പോൺസർ. കൂടാതെ, ഐസിഎൽ ഫിൻകോർപ്, വെൻകോബ് ചിക്കൻ, എനിടൈം മണി എന്നിവർ മറ്റു സ്പോൺസർമാരും ഇഎംസി കേരള, ബിലീവേഴ്സ് ചർച്ച് എന്നിവർ സഹ സ്പോൺസർമാരുമാണ്. വിവിധ തലങ്ങളിലെ വിജയികൾക്ക് ഒരുകോടി രൂപയുടെ ക്യാഷ് അവാർഡിനു പുറമെ മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാർഥികൾക്ക് ഒരു കോടിരൂപയുടെ പ്രാണ ലേണിങ് ആപ്പും സമ്മാനമായി നൽകും.