ആന്റിഗ്വ
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ആദ്യ സെമിയിൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് 5–120 റണ്ണെന്ന നിലയിൽ. മഴകാരണം 29.5 ഓവറിൽ കളി തടസ്സപ്പെട്ടു. അഫ്ഗാൻ സ്പിന്നർമാരാണ് ഇംഗ്ലണ്ടിന്റെ ബാറ്റർമാരെ കുരുക്കിയത്. നൂർ മുഹമ്മദ് രണ്ട് വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ജോർജ് തോമസ് 50 റണ്ണെടുത്തു.